This demo will reset in . Learn more about Moosocial or Start your own site now.
Mohanan Jayamohan

Other Entries

Popular Blogs

നിങ്ങളുടെ ആകമാനമുള്ള വിദ്യാഭ്യാസകാലത്തു് കണക്കു പഠിക്കുമ്പോൾ അതിൽ അപ്പപ്പോൾ തന്നെ മനസ്സിലാക്കാൻ ഏറ്റവും വിഷമം തോന്നിയ പഠനഭാഗങ്ങൾ ഏതൊക്കെയാണു്?
പിന്നീടു് കുറേക്കഴിയുമ്പോൾ മനസ്സിലായിട്ടുണ്ടാവുമെങ്കിലും പഠിക്കുന്ന അതേ സമയത്തു്  എളുപ്പം തോന്നാതിരുന്നവ ഏതൊക്കെ ആശയങ്ങളാണു്?
എവിടെവെച്ചാണു് “എന്നെക്കൊണ്ടു ഈ പരിപാടി പറ്റൂല്ലാ“ എന്നു തോന്നിയതു്?
ഉദാഹരണത്തിനു്:
 
കിഴിക്കൽ / വ്യവകലനം subtraction
പെരുക്കപ്പട്ടിക / ഗുണകോഷ്ഠം Multiplication Tables
നീണ്ട ഹരണം Long Division
ഭിന്നസംഖ്യകൾ Fractions
ദശാംശം Decimal fractions
ശതമാനം Percentage
അനുപാതവും അംശബന്ധവും  Ratios & proportions
വർഗ്ഗം / വർഗ്ഗമൂലം Powers & roots
ചരങ്ങൾ variables
ചിത്രലേഖ graphs
ബീജഗണിതം, സദാസമവാക്യങ്ങൾ Algebra & identities
കോൺ, ത്രികോണം, വൃത്തം  Angles, Triangles and circles
നിർദ്ദേശാങ്ക ജ്യാമിതി (coordinate geometry)
സ്ഥിതികഗണിതം Statistics
സാദ്ധ്യതാഗണിതം  Combinatorics and Probability
ഖരജ്യാമിതി Solid geometry
ത്രികോണമിതി Trigonometry
ഭാഗികഭിന്നങ്ങൾ Partial fractions
കൃതിഗണിതവും ലോഗരിഥവും Powers and Logarithms 
ഏകദങ്ങളും പരിധികളും Functions and limits
കലനം Calculus (Differentiation, Integration, differential equations)
സങ്കീർണ്ണസംഖ്യകൾ Complex numbers
ശ്രേണികൾ Series , sequence & progressions 
Binomial theorem
Numerical Analysis
Logic, set theory, Boolean Algebra
Matrix & Vectors 
Mapping & Transformation
Non-linear mathematics
Discrete Mathematics
Network theory & Automata
Group theory
Graph theory
Abstraction
Mathematical Modelling
 
കൂടാതെ ഇവിടെ പരാമർശിക്കാത്ത ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലാത്ത ഏതു പാഠഭാഗവും.
 
ഒന്നാംക്ലാസ്സുമുതൽ ഡിഗ്രി വരെ പഠിക്കാനുള്ള കണക്കിന്റെ സിലബസ്സും പഠനരീതിയും പുനഃപരിശോധിക്കാനും മാറ്റങ്ങൾ നിർദ്ദേശിക്കാനുമുള്ള ഒരു പദ്ധതിയുടെ പ്രാരംഭമായി നടത്തുന്ന ഒരു പ്രീ-സർവ്വേ ആണു് ഇതു്.
“ചളിയുത്തരങ്ങൾ“ പാടില്ല.
ആക്ഷേപങ്ങൾ പാടില്ല.
കഴിയുന്നതും സത്യസന്ധമായി പ്രതികരിക്കുക.
ഷെയർ ചെയ്യുന്നുണ്ടെങ്കിൽ പ്രതികരണങ്ങൾ ഈ പോസ്റ്റിൽ തന്നെ ലഭ്യമാക്കാൻ നിർദ്ദേശിക്കുക.
Posted in Default Category on May 21 at 01:10 PM

Comments (1)

No login